തട്ടുകട

2012, മാർച്ച് 8, വ്യാഴാഴ്‌ച




മാതൃത്വത്തിന്റെ വാല്‍സല്യം ആവോളം പകര്‍ന്നു നല്‍കിയ എല്ലാ അമ്മമാര്‍ക്കും.....

സാഹോദര്യത്തിന്റെ സ്നേഹം ആവോളം പകര്‍ന്നുനല്‍കിയ എല്ലാ സഹോദരിമാര്‍ക്കും........

അക്ഷര ലോകത്തേക്ക് അറിവിന്‍റെ വെളിച്ചം തൂകി കാലിടറാതെ കൈപിടിച്ച് നടത്തിയ എന്‍റെ അദ്യാപികമാര്‍ക്കും......


വേദനിക്കുന്നവരുടെ കണ്ണീരോപ്പുവാന്‍ സ്നേഹ-സ്വാന്തന്വുമായി ആതുരസേവനരംഗത്ത് ഇറങ്ങിത്തിരിച്ച സഹപ്രവര്‍ത്തകരായ എല്ലാ നഴ്സിംഗ് സഹോദരിമാര്‍ക്കും...

എല്ലാ വനിതകള്‍ക്കും....

ഈ ലോക വനിതാദിനത്തിലെന്‍റെ ( മാര്‍ച്ച് എട്ട് ) ആശംസകളും പ്രാര്‍ത്ഥനകളും....!!



2011, ജൂലൈ 7, വ്യാഴാഴ്‌ച

കോഴി പനി......


പനി വരുന്നേ,പനി വരുന്നേ ....എന്ന് പറഞ്ഞു പറഞ്ഞ് അവസാനം പണി വന്നപ്പോ അത്  "കോഴി പനി" ...


കോഴി പനി എന്നാല്‍ പക്ഷി പനി ( bird  flue ) അല്ല കേട്ടോ ...ഇത് നമ്മുടെ സ്വന്തം  "ചിക്കെന്‍ പോക്സ് ".പനിക്കിടയിലും പിടി തരാത്ത സംശയം ഒന്നുണ്ട് ,ചിക്കനുമായി എന്തു ബന്ധമാണ് ഈ പനിക്ക് ??.ആലോചിക്കുംതോറും ചിക്കന്‍ കുരുക്കള്‍ ദേഹത്ത് പൊങ്ങി പൊങ്ങി വരുന്നു..തിളച്ച എണ്ണവീണ് പൊള്ളി  വിരിയുന്ന കുഞ്ഞു കുഞ്ഞ് കുമിളകള്‍ ..!! .ചിക്കെന്‍ പോക്സ്  വന്നാല്‍ പിന്നെ രണ്ടാഴ്ച ചിക്കന്‍ കഴിക്കാന്‍ പറ്റില്ല എന്ന്‌ മാത്രമാണ് ഈ പനിയും പേരും തമ്മിലുള്ള ബന്ധമെന്ന് പിന്നീട് അറിയുവാന്‍ കഴിഞ്ഞു....

പനി കുമിളകള്‍ കണ്ടു തുടങ്ങിയപ്പോഴേ  അസൈക്ലോവിയറിന് ( ഇത് മാത്രമാണ് മേല്‍പ്പടി രോഗത്തിനുള്ള മരുന്ന് ) അടിയറവു പറഞ്ഞു...ഇനി രണ്ടു മൂന്ന് ആഴ്ച വിശ്രമം മാത്രം.പിന്നെ ഒരു വല്ലാത്ത ക്ഷീണം അത് മേല്‍പ്പടി കുമിളകള്‍ ദേഹം മുഴുവന്‍ വന്നു നിറയുന്നത് വരെ കാണും.ഉപ്പും,മുളകും എണ്ണയും ഒന്നുമില്ലാത്ത ഭക്ഷണം കഴിക്കണം ഇക്കാലത്ത്.അങ്ങനെ ഒരു ഭക്ഷണം ഭക്ഷണമാണോ കൂട്ടുകാരേ നിങ്ങള് പറ ...

എല്ലാം സഹിക്കാം  ഈ പനി വരുന്നവനെ എല്ലാരും കൂടെ ഒരിടത്ത് ഇരുത്തുന്ന ഏര്‍പ്പാടുണ്ടല്ലോ അതാണ് കടുപ്പം ..

ഒരു മാതിരി പെണ്ണ് കേസില്‍  പ്രതി പട്ടികയില്‍ പേര് വന്നവനെപ്പോലെ ....ഒരുതരം ഒഴിവാക്കല്‍ .
 ആരും കാണാന്‍ വരില്ല ആരും വീട്ടിലും കേറ്റില്ല ( ഒരിക്കല്‍ വന്നവന് പിന്നീട് വരില്ലാത്ത അസുഖമാണിത് എന്നിട്ടും )
എന്തു ചെയ്യാം ..സഹിച്ചല്ലെ പറ്റു .


വിവരം അറിയുന്നവര്‍ ഓരോരുത്തരായി ഫോണ്‍ കറക്കി  ഒരു വിളിയുണ്ട് ....
സുഖം ആണോടേയ്  ?? ...പിന്നെ ...ചിക്കന്‍ പോക്സ് വന്നാല്‍ സുഖം അല്ലെ പരമ സുഖം...
കിടക്കാനും,ഇരിക്കാനും,നില്‍ക്കാനും പെടുന്ന പാട് നമുക്കല്ലേ അറിയൂ .....
എന്നാലും ഇടയ്ക്കിടെ പിന്നേം വിളിക്കും ...( സ്നേഹം കൊണ്ടാണേ )

വല്ലോം വേണോ മാഷേ ?? എന്ന് ചോദിച്ചു വീണ്ടും വരും വിളി ..എല്ലാവനു അറിയാം ഒന്നും വേണ്ടാന്ന് ...
ഒരു വക കഴിക്കാന്‍ പറ്റില്ലെന്ന്....എന്നാലും ചോദിക്കും 
എന്നാല്‍ രണ്ട്കിലോ തണ്ണി മത്തന്‍  വാങ്ങിച്ചോ രണ്ട് ഇളനീരിന്‍റെ കൂടെ ....
 ഇനി രണ്ടാഴ്ച ലവന്‍റെ വിളീം ഇല്ല അന്വേഷനോം ഇല്ല .....സമാധാനം .!!!(ബോറടിയും കഞ്ഞി കുടിയും ആയി ഇരുന്ന സമയത്ത് നിങ്ങളുടെ വിളികള്‍ ആശ്വാസമായിരുന്നു എന്നതാണ് സത്യം.വിളിച്ച എല്ലാവര്‍ക്കും നന്ദി ...)

ജോലി കിട്ടിയിട്ട് വേണം രണ്ടു ആഴ്ച ലീവ് എടുക്കണം എന്ന്‌ വിചാരിച്ചിരിക്കുന്ന എന്‍റെ സുഹൃത്തുക്കളെ കോഴിപ്പനി വന്നാലും കിട്ടും വേധനത്തോടും വേദനയോടും കൂടി രണ്ടാഴ്ച സിക്ക് ലീവ്.  

ഇപ്പറഞ്ഞ ചിക്കന്‍ പനി അല്ല പോക്സ് വന്ന  കഥനകഥ പിന്നീട് എഴുതാം 
. അതുവരെ ഞാന്‍ പൊങ്ങുന്ന കുരു എണ്ണട്ടെ.....